Aradhya

Aradhya

17-03-2022

14:33

കഴിഞ്ഞ വർഷം മദ്യം വാങ്ങാൻ വേണ്ടി ബവ്റിജസ് കോർപ്പറേഷൻ ചിലവഴിച്ചത് 463 കോടി രൂപയാണ്. ഈ മദ്യം വിറ്റത് 3538 കോടി രൂപയ്ക്കും. ലാഭം 3075 കോടി ! മദ്യവിൽപ്പനയിലൂടെ ഓരോ വർഷവും ഇങ്ങനെ വൻ ലാഭമുണ്ടാക്കിയിട്ടും ബവ്റിജസ് കോർപ്പറേഷൻ എങ്ങനെയാണ് നഷ്ടത്തിലായത് 1

റിസർവ് ബാങ്ക് നിയമമനുസരിച്ച് ദിവസവും വൈകുന്നേരം സംസ്ഥാന സർക്കാറിൻ്റെ ട്രഷറി അടയ്ക്കുമ്പോൾ ട്രഷറിയിൽ 1.66 കോടി രൂപ ബാക്കി ഉണ്ടായിരിക്കണം. 1.66 കോടി രൂപ ബാക്കി ഇല്ലെങ്കിൽ അത് കണ്ടെത്താനായി റിസർവ്വ്ബാങ്ക് സർക്കാറിന് ഓവർ ഡ്രാഫ്റ്റ് നൽകും. നമ്മുടെ സംസ്ഥാന സർക്കാർ ഒരു വർഷത്തിൽ 2

ഭൂരിപക്ഷ ദിവസങ്ങളിലും ഓവർഡ്രാഫ്റ്റിലാണ് മുന്നോട്ട് പോകാറ്. എന്നാൽ 2003 ലെ ഓവർ ഡ്രാഫ്റ്റ് റെഗുലേഷൻ സ്കീം അനുസരിച്ച് രാജ്യത്തെ ഒരു സംസ്ഥാന സർക്കാരിനും തുടർച്ചയായി 14ദിവസത്തിൽ കൂടുതൽ ഓവർ ഡ്രാഫ്റ്റിൽ പ്രവർത്തിക്കാൻ പാടില്ല. ഈ പ്രതിസന്ധി മറികടക്കാനായി സർക്കാർ ഗ്യാരണ്ടി നിന്ന് 3

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെ കൊണ്ട് വിവിധ ബാങ്കുകളിൽ നിന്ന് കടമെടുപ്പിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നു. ലോണെടുത്ത തുക പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാറിൻ്റെ ട്രഷറിയിൽ 4

നിക്ഷേപിക്കുന്നു. ട്രഷറിയിലെ സേവിംങ്ങ്സ് ബാങ്ക് നിക്ഷേപത്തിലെ ഹ്രസ്വകാല നിക്ഷേപത്തിന് സർക്കാർ നൽകുന്ന പലിശ 4.5 ശതമാനമാണ്. അങ്ങനെ പൊതുമേഖലാ സ്ഥാപനങ്ങൾ 11 ശതമാനം പലിശയ്ക്ക് ലോൺ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് ട്രഷറിയിൽ നിക്ഷേപിക്കുന്നു. 5

ബവ്റിജസ് കോർപ്പറേഷനെക്കൊണ്ട് കനറാ ബാങ്കിൽ നിന്ന് 750 കോടിയും ഫെഡറൽ ബാങ്കിൽ നിന്ന് 250 കോടിയും കടമെടുപ്പിച്ചാണ് സർക്കാർ ട്രഷറിയിൽ നിക്ഷേപിപ്പിച്ചത്. ട്രഷറിയിലെ നീക്കിയിരിപ്പ് 1.66 കോടിയിലും കുറയുന്ന ദിവസം ഇവർ പണം നിക്ഷേപിക്കുകയും അടുത്ത ദിവസം പിൻവലിക്കുകയും നാല് ദിവസം 6

കഴിഞ്ഞ് വീണ്ടും നിക്ഷേപിക്കുകയും ആറ് ദിവസം കഴിഞ്ഞ് വീണ്ടും പിൻവലിക്കുകയും ഇങ്ങനെ വർഷങ്ങളായി ഒരു നാടകം ഇവിടെ നടക്കുന്നുണ്ട്. നമ്മുടെ ധനകാര്യ വകുപ്പ് മന്ത്രിമാർ പറയുന്നത് ഞങ്ങൾ അധികാരത്തിൽ വന്ന ശേഷം ട്രഷറി ഓവർ 7

ഡ്രാഫ്റ്റ് ആയിട്ടില്ലായെന്നാണ്. പക്ഷേ ഓവർ ഡ്രാഫ്റ്റ് ഒഴിവാക്കാനുള്ള ഈ നാടകം ഏതെങ്കിലും കുട്ടികൾ അറിയുന്നുണ്ടോ ? 11 ശതമാനം പലിശയ്ക്ക് വായ്പ എടുത്ത് 4.5 ശതമാനം പലിശയ്ക്ക് നിക്ഷേപം നടത്താനുള്ള അപാര ബുദ്ധിയുള്ള നമ്മുടെ ധനകാര്യ മന്ത്രിമാർ ഈ സംസ്ഥാനത്തെ എങ്ങോട്ടാണ് നയിക്കുന്നത് ? 8

മറുവശത്ത് പൊതുമേഖല സ്ഥാപനം എടുത്ത വായ്പയുടെ പലിശ ഓരോ ദിവസം കഴിയുന്തോറും കുത്തനെ വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ലാഭത്തിൽ പ്രവർത്തിച്ച ഈ പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിലേക്ക് പോവുകയാണ്.ഇത് എവിടെ നിന്ന് കണ്ടെത്തും ? ലോൺ എടുത്ത് വികസന പ്രവർത്തനങ്ങൾക്കോ അല്ലെങ്കിൽ വരുമാനം ഉണ്ടാവുന്ന 9

പദ്ധതികൾക്കോ ആണ് ചിലവഴിക്കപ്പെടുന്നതെങ്കിൽ സമാധാനിക്കാമായിരുന്നു. ഇത്തരം തലതിരിഞ്ഞ സാമ്പത്തിക നടപടികൾ ലോകത്ത് ഒര് രാജ്യത്തും നടപ്പിലാക്കപ്പെടുന്നില്ല. ഈ തലതിരിഞ്ഞ നാടകമാണ് ബവ്റിജസ് കോർപ്പറേഷനെ നഷ്ടത്തിലാക്കിയത്. 10

ഈ നാടകം എത്ര കാലം തുടരും ? പഴഞ്ചൻ ആശയങ്ങളുമായി കഴിയുന്ന വാർദ്ധക്യം ബാധിച്ച രാഷ്ട്രീയ നേതൃത്വങ്ങളുടെ മനസ്സിൽ പുതിയ ചിന്തകളോ ആശയങ്ങളോ രൂപപ്പെടില്ല. അതില്ലാത്ത കാലത്തോളം നമ്മുടെ സാമ്പത്തിക വ്യവസ്ഥിതി ചക്കിന് കെട്ടിയ കാളയെ പോലെ ഒരു നിശ്ചിത ചക്രത്തിൽ മാത്രം കറങ്ങി കൊണ്ടിരിക്കും. 11

വിപ്ലവകരമായ സാമ്പത്തിക പരിഷ്ക്കാരമില്ലാതെ സംസ്ഥാനത്തെ രക്ഷപ്പെടുത്താൻ ആർക്കും കഴിയില്ല. അതിന് മാറ്റങ്ങൾ അനിവാര്യമാണ്. 12 തയ്യാറാക്കിയത്. അഡ്വ.വി.ടി.പ്രദീപ് കുമാർ


Follow us on Twitter

to be informed of the latest developments and updates!


You can easily use to @tivitikothread bot for create more readable thread!
Donate 💲

You can keep this app free of charge by supporting 😊

for server charges...